പ്രണയാര്‍ദ്രമായ രംഗങ്ങളുമായി എടക്കാട് ബറ്റാലിയന്‍ 06 ടീസര്‍ കാണാം

ടൊവിനോ തോമസ് സംയുക്ത മേനോന്‍ എന്നിവര്‍ പ്രധാന കഥപാത്രമായി എത്തുന്ന എടക്കാട് ബറ്റാലിയന്‍ 06 ലെ പുതിയ ടീസര്‍ റിലീസ് ചെയ്തു. ടൊവിനോയും സംയുക്തയും ചേര്‍ന്നുള്ള പ്രണയാര്‍ദ്രമായ രംഗങ്ങള്‍ കൊണ്ട് ആകര്‍ഷണീയമാണ് ടീസര്‍.

പി. ബാലചന്ദ്രന്റെ തിരക്കഥയില്‍ നവാഗതനായ സ്വപ്‌നേഷ് നായരാണ് ചിത്രം സംവിധാനം ചെയുന്നത്. കൈലാസ് മേനോന്‍ സംഗീതവും സിനു സിദ്ധാര്‍ത്ഥ് ക്യാമറയും നിര്‍വഹിക്കുന്നു. കാര്‍ണിവല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.കമ്മട്ടിപ്പാടം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പി.ബാലചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തില്‍ പട്ടാളക്കാരനായിട്ടാണ് ടൊവിനോ എത്തുന്നത്. രണ്‍ജി പണിക്കര്‍, പി. ബാലചന്ദ്രന്‍ , അലന്‍സിയര്‍, ജോണി ആന്റണി, ഹരീഷ് കണാരന്‍, കൊച്ചുപ്രേമന്‍, സിബി ജോസ്, ഷാനു തോമസുകുട്ടി, ശാന്തി ലാല്‍, മാളവികാ മേനോന്‍, സ്വാസിക, മഞ്ജു സതീഷ്, എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഒക്ടോബര്‍ 18 ന് തിയേറ്ററുകളില്‍ എത്തും.

Top