ടൊവിനോ ചിത്രം തരംഗംത്തില്‍ സിജോയ് വർഗീസ് എത്തുന്നത് ‘ലുക്ക് ‘ എന്ന കഥാപാത്രമായി

ടൊവിനോ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തരംഗം’.തമിഴ് സൂപ്പര്‍ താരം ധനുഷ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്.

സിജോയ് വർഗീസും ,ബാലു വര്‍ഗീസും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തെത്തി.

സിജോയിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന തരത്തിലുള്ളതാണ് പുതിയ പോസ്റ്റര്‍.

ലൂക്ക് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സിജോയി അവതരിപ്പിക്കുന്നത്.

പപ്പന്‍ എന്നാണ് ടൊവീനോ കഥാപാത്രത്തിന്റെ പേര്. പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ടൊവിനോ എത്തുന്നത് എന്നാണ് വിവരം.

Top