ടൊവിനോ ചിത്രം ‘മിന്നല്‍ മുരളി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

ടൊവിനോ തോമസ് നായകനാകുന്ന ചിത്രമാണ് ‘മിന്നല്‍ മുരളി’. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹിറോ എന്ന വിശേഷണത്തോടെയാണ് പേക്ഷകരിലേക്ക് എത്തുന്നത്. ബേസില്‍ ജോസഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയരിക്കുന്നത്. ഒടിടി റിലീസായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുയാണ് ഇപോള്‍.

പോസ്റ്ററുകള്‍ അല്ലാതെ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളൊന്നും മിന്നല്‍ മുരളിയെ കുറിച്ച് പ്രേക്ഷകര്‍ക്ക് തുടക്കത്തില്‍ ലഭിച്ചിട്ടില്ലായിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക് ചിത്രം ഏറ്റെടുത്തതോടെ ഏതാനും കൗതുകകരമായ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. കഥാതന്തുവാണ് അതില്‍ പ്രധാനം. കേരളത്തിലെ ഒരു ചെറുപട്ടണത്തിലെ മുരളി എന്ന തയ്യല്‍ക്കാരനാണ് ടൊവിനോയുടെ കഥാപാത്രം. ഒരിക്കല്‍ ഇടിമിന്നലേല്‍ക്കുന്ന മുരളിക്ക് ചില പ്രത്യേക കഴിവുകള്‍ ലഭിക്കുന്നു. പിന്നീടുള്ള സംഭവബഹുലമായ അയാളുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.

രണ്ട് മണിക്കൂര്‍ 38 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യമെന്നും നെറ്റ്ഫ്‌ളിക്‌സ് അറിയിച്ചിരുന്നു. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം കാണാനാവും. സമീപകാലത്ത് നെറ്റ്ഫ്‌ളിക്‌സ് ഏറ്റവും പ്രതീക്ഷ പുലര്‍ത്തുന്ന ഇന്ത്യന്‍ റിലീസുകളില്‍ ഒന്നാണ് മിന്നല്‍ മുരളി. മിന്നല്‍ മുരളി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കൂടി പുറത്തുവന്നതോടെ ആകാംക്ഷകള്‍ വര്‍ദ്ധിക്കുകയാണ്.

ജിഗര്‍ത്തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും മിന്നല്‍ മുരളിയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

Top