ടൊവിനോ-ആഷിഖ് അബു ചിത്രം മായാനദിയുടെ പുതിയ പോസ്റ്റര്‍ പുറത്തെത്തി

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് മായാനദി.

ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി.

ചിത്രത്തിൽ എെശ്വരിയ ലക്ഷ്മിയാണ് നായിക.

അമല്‍ നീരദിന്റെ കഥയ്ക്ക് ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ക്രിസ്മസിന് തിയേറ്റുകളില്‍ എത്തുന്ന ചിത്രത്തിൽ സംവിധായകരായ ലിജോ ജോസ് പെല്ലിശ്ശേരി, ബേസില്‍ ജോസഫ്, ഖാലിദ് റഹ്മാന്‍ , അപര്‍ണ ബാലമുരളി, ഉണ്ണിമായ, സൗബിന്‍ സാഹിര്‍, ഹരിഷ് ഉത്തമന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.

ഒപിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് അബു തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണവും.

Top