ടൊവിനോ ചിത്രം ‘കള’ ആമസോണ്‍ പ്രൈമില്‍

ടൊവിനോ തോമസിനെ നായകനാക്കി രോഹിത് സംവിധാനം ചെയ്ത ‘കള’ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. ട്വിറ്ററിലൂടെ ടൊവിനോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മലയാളം കൂടാതെ ചിത്രത്തിന്റെ തമിഴ്പതിപ്പും ആമസോണിലൂടെ റിലീസ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

തിയേറ്ററില്‍ മികച്ച അഭിപ്രായം നേടിയ ചിത്രമാണ് കള. ടൊവിനോയുടെ കരിയറിലെ മികച്ച, വേറിട്ട കഥാപാത്രമായിരുന്നു കളയിലേത്. ചിത്രത്തിലെ സംഘട്ടനരംഗങ്ങള്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ടൊവിനോയ്ക്ക് പരിക്കേറ്റിരുന്നു.

ദീര്‍ഘമേറിയ സംഘട്ടനരംഗങ്ങള്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രത്യേകത. ലാല്‍, സുമേഷ്, ദിവ്യാ പിള്ള എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലിസ് എന്നീ ചിത്രങ്ങള്‍ക്കുശേഷം രോഹിത് സംവിധാനം ചെയ്ത ചിത്രമായിരുന്നു കള.

 

Top