ടൊവിനോ ചിത്രം ‘എടക്കാട് ബറ്റാലിയന്‍ 06’ പോസ്റ്റര്‍ കാണാം

ടൊവിനോ തോമസിന്റെ പുതിയ ചിത്രം എടക്കാട് ബറ്റാലിയന്‍ 06 ന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക.

തീവണ്ടി എന്ന വിജയ ചിത്രത്തിന് ശേഷം ടൊവിനോയും സംയുക്തയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നവാഗതനായ സ്വപ്‌നേഷ് .കെ. നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

റൂബി ഫിലിംസിന്റെ ബാനറില്‍ ഡോ.ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പി.ബാലചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കമ്മട്ടിപ്പാടം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പി.ബാലചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.

Top