ടൊവീനോ തോമസ്- കനി കുസൃതി ചിത്രം ‘വഴക്ക്’; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ടൊവീനോ തോമസ്, കനി കുസൃതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവർത്തകര്‍. ‘വഴക്ക്’ എന്ന് പേരിട്ട ചിത്രം കാലിക പ്രസക്തിയുള്ള പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. സുദേവ് നായരും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അസീസ് നെടുമങ്ങാട്, ഭൃഗു, വിശ്വജിത്ത് എസ് വി, ബൈജു നെറ്റോ, തന്മയ സോള്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.

ടൊവീനോ തോമസ് പ്രൊഡക്ഷന്‍സും പാരറ്റ് മൗണ്ട് പിക്ചേഴ്സും സംയുക്തമായാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഛായാഗ്രഹണം ചന്ദ്രു സെല്‍വരാജ്. അസോസിയേറ്റ് ഡയറക്ടര്‍ അരുണ്‍ സോള്‍. റാന്നിയും പെരുമ്പാവൂരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കയറ്റ’മായിരുന്നു സനല്‍കുമാര്‍ ശശിധരന്‍റെ അവസാന ചിത്രം.

Top