പൃഥ്വിരാജിന്റെ ലൂസിഫറില്‍ ജോയിന്‍ ചെയ്ത് ടൊവിനോ തോമസും

Tovino thomas

മോഹന്‍ലാലിനെ നായകനാക്കി യുവതാരം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫറില്‍ ടൊവിനോ തോമസും ജോയിന്‍ ചെയ്തു. ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

മുരളി ഗോപി തിരക്കഥയെഴുതുന്ന ചിത്രത്തില്‍ ഇന്ദ്രജിത്തും വിവേക് ഒബ്‌റോയിയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാലിന്റെ സഹോദരനായാണ് ടൊവിനോ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മഞ്ജു വാര്യര്‍, മംമ്ത മോഹന്‍ദാസ്, ക്വീന്‍ ഫെയിം സാനിയ എന്നിവരും ചിത്രത്തിലുണ്ട്. വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.

ഈ ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല. പൃഥ്വിരാജ് ഈ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നു എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Top