ടൊവിനോ ചിത്രം ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു’; ട്രെയിലര്‍ കാണാം

ടൊവിനോ തോമസിന്റെ പുതിയ ചിത്രം ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു’ ന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ചിത്രം ജൂണ്‍ 21ന് പ്രദര്‍ശനത്തിന് എത്തും.

സലിം അഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.സിനിമയ്ക്കുള്ളിലെ സിനിമയാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയില്‍ നിലയുറപ്പിക്കാന്‍ കഷ്ടടപ്പെടുന്ന ഒരു സിനിമാക്കാരന്റെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്.

ചിത്രത്തില്‍ അനു സിത്താരയാണ് നായിക. ഒരു കുപ്രസിദ്ധ പയ്യന് ശേഷം ടൊവിനോയും അനു സിത്താരയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു’. സിദ്ധിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പനി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

റസൂല്‍ പൂക്കുട്ടി ശബ്ദ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ബിജിപാല്‍ ആണ് സംഗീതം ഒരുക്കുന്നത്. മധു അമ്പാട്ടാണ് ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടുവിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അലെന്‍സ് മീഡിയ,കനേഡിയന്‍ മൂവി കോര്‍പ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top