ടോവിനോ ചിത്രം ‘വരവ്’ അനൗൺസ് ചെയ്ത് അണിയറപ്രവർത്തകർ

ലയാള സിനിമയുടെ യുവതാരം ടോവിനോ തോമസിനെ അടുത്ത ചിത്രത്തിന് ‘വരവ്’ എന്ന് പേരിട്ടു. വിനീത് ശ്രീനിവാസൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം അരവിന്ദന്റെ അതിഥികൾക്ക് ശേഷം പ്രദീപ് കുമാർ പതിയാറ നിർമ്മിക്കുന്ന ചിത്രമാണ് വരവ്. ഇദ്ദേഹം തന്നെയാണ് ചിത്രത്തെ കുറിച്ചുള്ള വാർത്ത പുറത്തുവിട്ടത്. ഏവരുടെയും ആശംസകളും പ്രാർത്ഥനകളും അഭ്യർത്ഥിച്ചു കൊണ്ടാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റ് ചെയ്തത്.

സൂപ്പർഹിറ്റ് ചിത്രങ്ങളായ ഗോദക്കും, വിനീത് ശ്രീനിവാസൻ ചിത്രം തിരക്കും തിരക്കഥയൊരുക്കിയ രാകേഷ് മാന്തോടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രാകേഷിനെ ആദ്യത്തെ സംവിധാന സംരംഭം കൂടിയാണ് ചിത്രം. രാകേഷിനൊപ്പം ഗാനരചയിതാവ് മനു മഞ്ജിത്ത്, സുരേഷ് മലയങ്കണ്ടി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. വിശ്വജിത്താണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്.

ചിത്രം അനൗൺസ് ചെയ്തതോടെ വിനീത് ശ്രീനിവാസൻ അനുരാജ് മനോഹർ, ബേസിൽ ജോസഫ്, അനുരാജ് മനോഹർ തുടങ്ങി സിനിമ മേഖലയിൽ നിന്നുള്ള നിരവധി താരങ്ങളും അണിയറ പ്രവർത്തകരും ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്.

അതേസമയം ബിഗ് ബഡ്ജറ്റ് ചിത്രം മിന്നൽ മുരളി, കള എന്നിവയാണ് ടോവിനോയുടേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റു ചിത്രങ്ങൾ.

Top