ടോവിനോ- വാമിക ജോഡി വീണ്ടും ഒന്നിക്കുന്നു

സൂപ്പർഹിറ്റ്‌ ചിത്രം ഗോദയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ ജോഡി ടോവിനോ തോമസും വാമിക ഗബ്ബിയും വീണ്ടും ഒന്നിക്കുന്നു. കഴിഞ്ഞ ദിവസം അന്നൗൺസ്‌ ചെയ്ത ‘വരവ്’ എന്ന ചിത്രത്തിനു വേണ്ടിയാണ് ഈ ജോഡികൾ വീണ്ടും ഒന്നിക്കുന്നത്. പ്രകൃതി കൈയ്യും നീട്ടി സ്വീകരിച്ച അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിനു ശേഷം പ്രദീപ്കുമാർ പതിയാറ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗോദ,തിര എന്നീ ചിത്രങ്ങൾക്ക് രചന നിർവഹിച്ച രാകേഷ് മാന്തോടിയാണ്.

രാകേഷിനൊപ്പം ഗാനരചയിതാവ് മനു മഞ്ജിത്ത്, സുരേഷ് മലയങ്കണ്ടി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. വിശ്വജിത്താണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്.

Top