കൊച്ചിയിലെ പീഢനം: പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വനിതാകമ്മിഷന്‍

കൊച്ചി: കൊച്ചിയിലെ  ഫഌറ്റില്‍ അതിക്രൂരമായ പീഡനത്തിനിരയായ യുവതിയുടെ പരാതിയില്‍ പ്രതിയെ എത്രയും വേഗം അറസ്റ്റുചെയ്യണമെന്ന് വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം.സി. ജോസഫൈന്‍ നിര്‍ദ്ദേശിച്ചു. നാല് മാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്ത എറണാകുളം സെന്‍ട്രല്‍ പൊലീസിന്റെ നടപടിയെ കേരള വനിതാ കമ്മിഷന്‍ അപലപിച്ചു.

സിഐയെ ഫോണില്‍ വിളിച്ച് കമ്മിഷന്‍ താക്കീത് നല്‍കുകയും ചെയ്തു. സ്ത്രീപീഢനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ പ്രതിക്കെതിരായ നടപടിയില്‍ ഒരു അമാന്തവും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും 376 ാം വകുപ്പ് പ്രകാരം ബലാത്സംഗക്കുറ്റം ചുമത്തപ്പെട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നത്, ലോക്ക്ഡൗണ്‍ കാലയളവില്‍ സ്ത്രീസമൂഹത്തിനിടയില്‍ അരക്ഷിതബോധം സൃഷ്ടിക്കാനിടവരും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് കമ്മിഷന്‍ അഭിപ്രായപ്പെട്ടു.

Top