ടൂറിസ്റ്റുകള്‍ എത്രയും വേഗം മാതൃരാജ്യങ്ങളിലേക്ക് മടങ്ങിപ്പോകണം: ഒമാന്‍

മസ്‌കറ്റ്: ഒമാനില്‍ നിന്നും ടൂറിസ്റ്റുകള്‍ എത്രയും വേഗം മാതൃരാജ്യങ്ങളിലേക്ക് മടങ്ങിപ്പോകണമെന്ന് ഒമാന്‍. ഒമാന്‍ ടൂറിസം മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് പടരുന്ന സാഹചര്യം നിലനില്‍ക്കുന്നതുകൊണ്ടാണ് ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

അതോടൊപ്പം ഒമാനിലെ ബസ്, ഫെറി സര്‍വീസുകള്‍ ഗതാഗത മന്ത്രാലയം എന്നിവയും മന്ത്രാലയം താല്‍ക്കാകാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

ഇപ്പോഴത്തെ സാഹചര്യം എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും അതുകൊണ്ടുതന്നെ സുരക്ഷിതമായി മടങ്ങിപ്പോകണമെന്നും സാഹചര്യം അനുകൂലമാവുമ്പോള്‍ അവരെ വീണ്ടും രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതായും ഒമാന്‍ ടൂറിസം മന്ത്രാലയം അറിയിച്ചു.

Top