സഞ്ചാരികള്‍ക്ക് ഓണ്‍ അറൈവല്‍ വിസ മുപ്പതു മിനിറ്റുകള്‍ക്കകം ലഭ്യമാക്കുന്നു

അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് ഓണ്‍ അറൈവല്‍ വിസ മുപ്പതു മിനിറ്റുകള്‍ക്കകം ലഭ്യമാക്കുമെന്ന് അധികൃതര്‍.

ഇതിനായി വിസ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ പുതിയ വിസ കൗണ്ടറും പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു.

വിമാനത്താവളത്തിലെ ടെര്‍മിനലിന് മുന്നിലാണ് കൗണ്ടര്‍ ആരംഭിച്ചിരിക്കുന്നത്.

അബുദാബി വഴി യാത്രചെയ്യുന്നവര്‍ക്ക് നാലുദിവസത്തേക്കുള്ള ട്രാന്‍സിറ്റ് വിസ നടപടികളെല്ലാം ഇവിടെ പൂര്‍ത്തിയാക്കുവാന്‍ സാധിക്കും.

അബുദാബി വിനോദസഞ്ചാര സാംസ്‌കാരിക വകുപ്പും ഇത്തിഹാദ് എയര്‍വേസും റെസിഡന്റ്‌സ്, ഫോറിനേഴ്‌സ് കാര്യവകുപ്പും സംയുക്തമായാണ് പുതിയ സംവിധാനത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.

പുതിയ വിസ നടപടിക്രമങ്ങള്‍ യു.എ.ഇ.യിലേക്കുള്ള വിദേശ സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടാക്കുന്നുണ്ടെന്ന് റസിഡന്‍സി ഫോറിനേഴ്‌സ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മന്‍സൂര്‍ അഹമ്മദ് അലി അല്‍ ദാഹേരി പറഞ്ഞു.

Top