നെല്ലിയാമ്പതിയിൽ വീണ്ടും വിനോദ സഞ്ചാരികൾ മുങ്ങി മരിച്ചു

പാലക്കാട്‌ : നെല്ലിയാമ്പതിയിൽ രണ്ട് വിനോദ സഞ്ചാരികൾ മുങ്ങി മരിച്ചു. തിരുപ്പൂർ സ്വദേശികളായ കിഷോർ, കൃപാകരൻ എന്നിവരാണ് മരിച്ചത്. നെല്ലിയാമ്പതി കരപ്പാറ പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.ഇന്ന് ഉച്ചതിരിഞ്ഞാണ് അപകടം.

മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് മാസത്തിനിടെ വിനോദ സഞ്ചാരത്തിനായി നെല്ലിയാമ്പതിയിൽ എത്തിയ മൂന്നാമത്തെയാളാണ് മരിക്കുന്നത്.

Top