ഒമാന്‍ സഞ്ചാരികള്‍ക്കുള്ള ടൂറിസ്റ്റ് വിസ ഇനി മുതല്‍ ഓണ്‍ലൈനിലൂടെ മാത്രമാക്കുന്നു

online-visa

മസ്‌കറ്റ്: ഒമാനിലേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് വിസ ഇനി ഓണ്‍ലൈനിലൂടെ മാത്രം. ടൂറിസ്റ്റ് വിസ, എക്‌സ്പ്രസ് വിസ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുമെന്നാണ് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കുന്നത്. മാര്‍ച്ച് 21 മുതലായിരിക്കും ഇത് പ്രാബല്യത്തിലെത്തുക. എയര്‍പോര്‍ട്ടിലെ വിസാ ഡെസ്‌ക്കുകളില്‍ നിന്ന് ടൂറിസ്റ്റ് വിസ ലഭ്യമാകില്ല.

ഒമാന്‍ സന്ദര്‍ശിക്കുന്നവര്‍ മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിക്കേണ്ടതുമാണ്. യാത്രാരേഖകളും മറ്റു വിശദാംശങ്ങളും അപേക്ഷയ്‌ക്കൊപ്പം നല്‍കേണ്ടതുമാണ്. ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഔദ്യോഗിക ഇപേയ്‌മെന്റ് പോര്‍ട്ടല്‍ വഴിയാണ് ഫീസ് അടക്കേണ്ടത്. നടപടികള്‍ പൂര്‍ത്തിയായാല്‍ ഇവിസ ഇമെയില്‍വഴി ലഭിക്കും. ഇതിന്റെ പ്രിന്റാണ് വിമാനത്താവളത്തില്‍ കാണിക്കേണ്ടത്. ഇത്തരം നടപടിയിലൂടെ വിമാനത്താവളത്തിലെ വിസ കൗണ്ടറിലെ തിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

Top