സഞ്ചാരികൾക്ക് കുളിരേകി മൂന്നാർ

മൂന്നാർ : മൂന്നാറിൽ താപനില മൈനസ് രണ്ടിലെത്തി. ദേവികുളം ഒ.ഡി.കെ. ഡിവിഷൻ, മാട്ടുപ്പെട്ടി അരുവിക്കാട് എന്നിവടങ്ങളിലാണ് ശനിയാഴ്ച രാവിലെ താപനില മൈനസ് രണ്ട് രേഖപ്പെടുത്തിയത്. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്. വിദൂര എസ്റ്റേറ്റുകളായ തെന്മല, ചെണ്ടുവര, ലക്ഷ്മി, ചിറ്റുവര എന്നിവടങ്ങളിലും താപനില മൈനസായിരുന്നു. മൂന്നാർ ടൗൺ, നല്ലതണ്ണി എന്നിവടങ്ങളിൽ ശനിയാഴ്ച താപനില ഒരു ഡിഗ്രിയായിരുന്നു.

ഒരാഴ്ചമുൻപ് തോട്ടം മേഖലകളിലും ലാക്കാട് എസ്റ്റേറ്റിലും താപനില മൈനസിൽ എത്തിയിരുന്നു.താപനില മൈനസിൽ എത്തിയതോടെ തോട്ടം മേഖലയിൽ മഞ്ഞുവീഴ്ചയും രൂക്ഷമായി. രാവിലെ തേയില ചെടികൾക്കു മുകളിലും പുൽമേടുകളിലും മഞ്ഞ്‌ വീണുകിടക്കുന്നത് പതിവായി. ഇതോടെ മൂന്നാറിൽ തണുപ്പാസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണവും വർധിച്ചു. കഴിഞ്ഞ രണ്ടുദിവസങ്ങളായി മൂന്നാറിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്.

Top