നീലഗിരി പൈതൃക തീവണ്ടിയുടെ എന്‍ജിന്‍ തകരാറിലായി; യാത്രക്കാര്‍ കാട്ടില്‍ കുടുങ്ങി

TRAIN

മേട്ടുപ്പാളയം: വിനോദ സഞ്ചാരികളെയും കൊണ്ട് പോയ നീലഗിരി പൈതൃക തീവണ്ടിയുടെ എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് കാട്ടില്‍ കുടുങ്ങി.

ശനിയാഴ്ച രാവിലെ മേട്ടുപ്പാളയത്തു നിന്ന് പുറപ്പെട്ട തീവണ്ടി രാവിലെ എട്ടുമണി മുതലാണ് കനത്ത മഴയെ തുടര്‍ന്ന് അടര്‍ലി സ്റ്റേഷന് സമീപം കുടുങ്ങിയത്. രാവിലെ ഏഴുമണിക്ക് തീവണ്ടിയില്‍ കയറിയ യാത്രക്കാര്‍ മണിക്കൂറുകള്‍ ഏറെ പിന്നിട്ടതോടെ ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞു. ഇരുന്നൂറോളം യാത്രക്കാരും 10 ജീവനക്കാരുമാണ് വണ്ടിയിലുള്ളത്.

യാത്രക്കാരെ പുറത്തെത്തിക്കാന്‍ കൂനൂരില്‍ നിന്ന് എന്‍ജിന്‍ ഘടിപ്പിച്ച മൂന്നു ബോഗികള്‍ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. മേട്ടുപ്പാളയത്ത് പകരം എന്‍ജിന്‍ രണ്ടുവര്‍ഷമായി ഇല്ലാത്തതാണ് പ്രശ്‌നത്തിന് കാരണം.

Top