ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിവലിന് അഭിനന്ദനവുമായി ഫ്രാന്‍സില്‍ നിന്നെത്തിയ ടൂറിസ്റ്റ് സംഘം

കോഴിക്കോട്: കേരള ടൂറിസം വകുപ്പ് നടത്തിയ ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിവലിന് അഭിനന്ദനവുമായി ഫ്രാന്‍സില്‍ നിന്നെത്തിയ ടൂറിസ്റ്റ് സംഘം. ടൂറിസം-പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസാണ് ഇക്കാര്യം തന്റെ പേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. സംഘാടന മികവിലും ജന പങ്കാളിത്തത്തിലും ശ്രദ്ധയാകര്‍ഷിക്കുന്നതായിരുന്നു ബേപ്പൂര്‍ വാട്ടര്‍ ഫെസ്‌റ്റെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

കേരള ടൂറിസം വകുപ്പ് നടത്തിയ ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിവലിന് അഭിനന്ദനവുമായി ഫ്രാന്‍സില്‍ നിന്നെത്തിയ ടൂറിസ്റ്റ് സംഘം. സംഘാടന മികവിലും ജന പങ്കാളിത്തത്തിലും ശ്രദ്ധയാകര്‍ഷിക്കുന്നതായിരുന്നു ബേപ്പൂര്‍ വാട്ടര്‍ ഫെസ്‌റ്റെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

ബേപ്പൂര്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ ടൂറിസം സാധ്യതകള്‍ തങ്ങളുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അഡ്വഞ്ചര്‍ ടൂറിസം, വാട്ടര്‍ സ്‌പോര്‍ട്‌സ് സാധ്യതകളുമായി ഉപയോഗപ്പെടുത്തുന്നതിന് എല്ലാ പിന്തുണയും നല്‍കുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിവല്‍ വിജയമാക്കുന്നതിന് മാതൃകാപരമായ ഇടപെടല്‍ നടത്തിയ കേരള പൊലീസിന്റെ നേതൃത്വത്തിലുള്ള പൊളയിറ്റ് പൊലീസിങ്ങിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെയും സംഘാടകരെയും ജനുവരി 9ന് രാവിലെ നടക്കുന്ന ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുക്കാമെന്നും ഫ്രാന്‍സില്‍ നിന്നെത്തിയ ടുറിസ്റ്റ് സംഘം അറിയിച്ചിട്ടുണ്ട്.

Top