ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ എംബസിയില്‍ ‘ ടൂറിസ്റ്റ്‌ഡെസ്‌ക് ‘

ദോഹ: ഇന്ത്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് മറ്റ് രാജ്യക്കാരെ ആകര്‍ഷിക്കുവാന്‍ ലക്ഷ്യമിട്ടുകൊണ്ട് ഇന്ത്യന്‍ എംബസിയില്‍ ടൂറിസ്റ്റ്‌ഡെസ്‌ക് തുടങ്ങാന്‍ പദ്ധതി.

ഹോട്ടല്‍, യാത്രാമേഖലയില്‍ നിന്നുള്ള വിദഗ്ധരുടെ യോഗത്തില്‍ പങ്കെടുക്കുമ്പോഴായിരുന്നു എംബസിയില്‍ ടൂറിസ്റ്റ് ഡെസ്‌കിന്റെ ആവശ്യകതയെപ്പറ്റി സ്ഥാനപതി പി. കുമരന്‍ അറിയിച്ചത്.

ടൂറിസ്റ്റ് ഡെസ്‌ക് തുടങ്ങുന്ന തീരുമാനത്തെ യോഗത്തില്‍ പങ്കെടുത്തവര്‍ പിന്തുണച്ചു.

ഇന്ത്യയിലേക്കുള്ള സഞ്ചാരികളുടെ വരവും ടൂറിസം വരുമാനവും 2020 ഓടെ ആഗോള ടൂറിസത്തിന്റെ ഒരു ശതമാനവും, 2025ഓടെ രണ്ടുശതമാനവുമാക്കാനുള്ള നടപടികള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നുണ്ടെന്ന് സ്ഥാനപതി വ്യക്തമാക്കുകയും ചെയ്തു.

ടൂറിസ്റ്റ് ടെസ്‌കിലൂടെ ഇന്ത്യയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുമെന്ന പ്രതീക്ഷയും സ്ഥാനപതി പങ്കുവെച്ചു.

ഇന്ത്യന്‍ യാത്രാ, ഹോട്ടല്‍ മേഖലയ്ക്കുള്ള പിന്തുണ എംബസി അറിയിക്കുകയും ചെയ്തു.

Top