പരുന്തുകളുടെ ചിറകരിഞ്ഞ സംഭവം; നടപടി എടുക്കാന്‍ നിര്‍ദ്ദേശിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍

eagle

കോഴിക്കോട്: പരുന്തുകളുടെ ചിറകരിഞ്ഞ സംഭവത്തില്‍ നടപടി എടുക്കാന്‍ നിര്‍ദ്ദേശിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം കുട്ടനാട് ഭാഗത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയെന്ന് ആലപ്പുഴയിലെ സോഷ്യല്‍ ഫോറസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ അറിയിച്ചു.

കൈനകരി ഹൗസ് ബോട്ട് ടെര്‍മിനല്‍, പള്ളത്തുരുത്തി, നെടുമുടി, കുപ്പപ്പുര തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ പരുന്തുകളുടെ ചിറകും വാലും മുറിച്ചുമാറ്റി വിനോദസഞ്ചാരികളുടെ മുന്നില്‍ പ്രദര്‍ശന വസ്തുക്കളാക്കുന്നവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അന്യപ്രദേശങ്ങളില്‍ നിന്നുള്ളവരാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന. പരിശോധന തുടരുന്നതിനൊപ്പം പ്രദേശവാസികള്‍ക്ക് ബോധവല്‍ക്കരണം നടത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top