സ്കൂ​ള്‍ ഗ്രൗ​ണ്ടി​ലെ അ​ഭ്യാ​സ​പ്ര​ക​ട​നം : ബ​സു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു, ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കും

കൊല്ലം : അഞ്ചൽ ഈസ്റ്റ് സ്‌കൂളിൽ അഭ്യാസം കാണിച്ച ബസുകൾ പിടിയിൽ. രണ്ടു ബസുകളാണ്‌ ജില്ലാ അതിർത്തിയിൽ വച്ച് പുനലൂർ മോട്ടോർ വാഹന വകുപ്പ് അസിസ്റ്റന്റ് ഇൻസ്പെക്ട്ടർമാരായ റാംജി കെ കരൺ, രാജേഷ് ജി ആർ സേഫ് കേരള എംവിഐ ശരത് ഡി എന്നിവരുടെ നേതൃത്വത്തിൽ പിടി കൂടിയത്.

ഇരു വാഹനങ്ങളുടെയും ഡ്രൈവർമാരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ ലൈസൻസുകൾ പിടികൂടി. വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സും പെ​ര്‍​മി​റ്റും റ​ദ്ദാ​ക്കു​ക​യും ചെ​യ്തു.

അഞ്ചൽ ഈസ്റ്റ് ഹയർ സെക്കന്ററി സ്കൂളില്‍ വിദ്യാർത്ഥികളെ മൈതാന മധ്യത്ത് നിർത്തിയായിരുന്നു ടൂറിസ്റ്റ് ബസുകളുടെ അഭ്യാസ പ്രകടനം. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആണ് സംഭവം വിവാദമാകുന്നത്.

Top