ബസോടിക്കുന്നതിനിടെ ഡ്രൈവറുടെ ഗാനമേള; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് പൊലീസ്‌

തിരുവനന്തപുരം: ബസോടിക്കുന്നതിനിടെ ഗാനമേള നടത്തിയ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

ഒരു കയ്യില്‍ മൈക്ക് പിടിച്ച് ആരോ വിരല്‍മീട്ടി എന്ന ഗാനമാണ് ബസോടിക്കുന്നതിനിടെ ഡ്രൈവര്‍ പാടുന്നത്. ടൂറിസ്റ്റ് ബസിലാണ് സംഭവം നടക്കുന്നതെന്നാണ് വീഡിയോ വ്യക്തമാക്കുന്നത്. മനോഹരമായി പാടുന്നുണ്ടെങ്കിലും തിരക്കേറിയ റോഡിലെ ഡ്രൈവിംഗിനിടെയാണിതെന്നതാണ് ഞെട്ടിക്കുന്ന കാര്യം.

കോളേജിലെ വിനോദയാത്രക്കിടെ പെണ്‍കുട്ടികളെ കൊണ്ട് ഗിയര്‍ മാറ്റിച്ച ഡ്രൈവറുടെ ലൈസന്‍സ് പോയതിന് പിന്നാലെയാണ് ഗാനമേള ഡ്രൈവര്‍ എത്തിയിരിക്കുന്നതെന്നും കൗതുകകരമാണ്.

ഗിയര്‍ ഡ്രൈവറുടെ ലൈസന്‍സ് പോയതിനു പിന്നാലെ ഗാനമേള ഡ്രൈവറുടെ ലൈസന്‍സും പോയിട്ടുണ്ട്’ എന്ന തലക്കെട്ടോടെയാണ് ഫെയ്‌സ്ബുക്കിലൂടെ പൊലീസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Top