സ്‌കൂള്‍ വളപ്പില്‍ അഭ്യാസപ്രകടനം; ടൂറിസ്റ്റ് ബസ്സ് കസ്റ്റഡിയില്‍ എടുത്ത് ഗതാഗതവകുപ്പ്‌

കൊട്ടാരക്കര: വിനോദ യാത്രയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് ടൂറിസ്റ്റ് ബസ്സുമായി സ്‌കൂള്‍ വളപ്പില്‍ അഭ്യാസ പ്രകടനം. കൊല്ലം വെണ്ടാര്‍ വിദ്യാധിരാജ സ്‌കൂളിലാണ് വിനോദയാത്രയ്ക്കു പുറപ്പെടുന്നതിന് മുന്നോടിയായി പരിധിവിട്ട ആഘോഷം നടന്നത്. ബസ്സിന് പുറമെ കാറിലും ബൈക്കിലുമായി കുട്ടികള്‍ പ്രകടനം നടത്തി.

ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുക്കുമെന്നും ബസുടമയ്ക്കും ഡ്രൈവര്‍ക്കുമെതിരെ ശിക്ഷാനടപടി സ്വീകരിക്കുമെന്നും ഗതാഗതവകുപ്പ് അറിയിച്ചു. മറ്റുവാഹനങ്ങള്‍ ഓടിച്ചവര്‍ക്കെതിരെയും നടപടി ഉണ്ടാകും.

Top