സൗദിയില്‍ വിനോദ സഞ്ചാര മേഖലയില്‍ കൂടുതലും സ്വദേശി ജീവനക്കാര്‍

സൗദി: സൗദിയിലെ വിനോദ സഞ്ചാര മേഖലയില്‍ കൂടുതലായും സ്വദേശി ജീവനക്കാര്‍. ജനറല്‍ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയാണ് കണക്ക് പുറത്ത് വിട്ടത്. വിനോദ സഞ്ചാര മേഖലയില്‍ 3.1 ശതമാനം സ്വദേശികളാണ് ജീവനക്കാരായുള്ളത്. സ്വദേശികളായ വനിതാ ജീവനക്കാരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. 20732 വനിതകള്‍ ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്നും സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി നടത്തിയ സര്‍വേയില്‍ കണ്ടെത്തി. 941 വന്‍കിട സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ സൗദിയില്‍ 72389 സ്ഥാപനങ്ങളാണ് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.

ജീവനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനങ്ങളെ തരം തിരിച്ചിരിക്കുന്നത്. ടൂറിസം മേഖലയില്‍ ജീവനക്കാരുടെ ശമ്പളത്തിലും വര്‍ധനവുണ്ടായി. ശമ്പളം, അലവന്‍സ്, കമ്മീഷന്‍ തുടങ്ങിയ ഇനങ്ങളില്‍ 4.1 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. സൗദി അറേബ്യ വിഷന്‍ 2030 ന്റെ ഭാഗമായി വിനോദ സഞ്ചാര മേഖല പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്.

Top