മനാമയില്‍ കുട്ടികള്‍ക്ക് അപകടകരമായ കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തു

water-beads

മനാമ: രാജ്യത്ത് ചില കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തു. വെള്ളം വലിച്ചെടുത്താല്‍ വലിപ്പം ഇരട്ടിയാകുന്ന തരത്തിലുള്ള 11,055 കളിപ്പാട്ടങ്ങളാണ് പിടിച്ചെടുത്തതെന്ന് വാണിജ്യവ്യവസായടൂറിസം മന്ത്രാലയം അറിയിച്ചു.

കുട്ടികള്‍ ഇത്തരം കളിപ്പാട്ടങ്ങള്‍ അബദ്ധത്തില്‍ വിഴുങ്ങാനിട വന്നാല്‍ അത് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. കുട്ടികള്‍ക്ക് അപകടകരമായ കളിപ്പാട്ടങ്ങള്‍ വില്‍പന നടത്തുന്നതിന് വിലക്കുള്ളതായി മന്ത്രാലയത്തിലെ സ്റ്റാന്‍ഡേര്‍ഡ് ആന്റ് മെട്രോളജി വകുപ്പ് ഡയറക്ടര്‍ മുന അല്‍അലവി ചൂണ്ടിക്കാട്ടി.

വിവിധ കച്ചവട സ്ഥാപനങ്ങളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും പരിശോധന നടത്തുകയും ഇത്തരം കളിപ്പാട്ടങ്ങള്‍ വ്യാപകമായി കാണപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഇവ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇത്തരം കളിപ്പാട്ടങ്ങള്‍ക്ക് ജി.സി.സി രാഷ്ട്രങ്ങള്‍ നിര്‍ണയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ ഇവ പാലിച്ചിട്ടില്ലെന്ന കാരണത്താല്‍ വില്‍പ്പനക്ക് അനുവാദം നല്‍കാന്‍ സാധിക്കില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

Top