സംസ്ഥാനത്തെ ബീച്ചുകള്‍ ഒഴികെയുള്ള ടൂറിസം കേന്ദ്രങ്ങള്‍ നാളെ തുറക്കും

തിരുവനന്തപുരം: ബീച്ചുകള്‍ ഒഴികെയുള്ള ടൂറിസം കേന്ദ്രങ്ങള്‍ നാളെ തുറക്കും. ഹില്‍സ്റ്റേഷനുകളും സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളും കായലോര ടൂറിസം കേന്ദ്രങ്ങളും തുറക്കാനാണ് തീരുമാനം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പ്രവേശനം.

അടുത്ത മാസം ഒന്ന് മുതലായിരിക്കും ബീച്ചുകള്‍ തുറക്കുക. കഴിഞ്ഞ ആറ് മാസമായി ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരുടെ പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്കും ഒരാഴ്ച്ച വരെയുള്ള ഹ്രസ്വസന്ദര്‍ശനത്തിന്
ക്വാറന്റീന്‍ നിര്‍ബന്ധമില്ല.

സംസ്ഥാനത്തിന് പുറത്ത് നിന്നുമെത്തുന്ന സഞ്ചാരികള്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. 7 ദിവസം കഴിഞ്ഞും മടങ്ങുന്നില്ലെങ്കില്‍, ടൂറിസ്റ്റുകള്‍ സ്വന്തം ചെലവില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്.

Top