ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ ഇടുക്കിയിലെ വിനോദ സഞ്ചാരം നിരോധന ഉത്തരവ് പിന്‍വലിച്ചു

ഇടുക്കി: ഇടുക്കി ജില്ലയിലെ മലയോര മേഖലയിലേക്കുള്ള വിനോദ സഞ്ചാരം നിരോധിച്ച ഉത്തരവ് കളക്ടര്‍ കെ. ജീവന്‍. ബാബു പിന്‍വലിച്ചു. നീലക്കുറിഞ്ഞി കാണാനുള്‍പ്പെടെ പ്രഖ്യാപിച്ച വിലക്കാണ് പിന്‍വലിച്ചത്.സുരക്ഷ കണക്കിലെടുത്ത് മലയോര മേഖലയിലുടെയുള്ള രാത്രികാല യാത്ര തിങ്കളാഴ്ച ഒഴിവാക്കണമെന്നും കളക്ടര്‍ വ്യക്തമാക്കി.

ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് അതിതീവ്ര മഴ പ്രവചിച്ചതോടെയാണ് ജനസുരക്ഷ കണക്കിലെടുത്ത് ഇടുക്കി ജില്ലയിലുള്‍പ്പെടെ മലയോര മേഖലയിലേക്ക് വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതേതുടര്‍ന്ന് രാജമല ഉള്‍പ്പെടെ അടയ്ക്കുകയും ചെയ്തിരുന്നു. ഴിഞ്ഞ വെള്ളിയാഴ്ചയാണു നിയന്ത്രണം നിലവില്‍ വന്നത്.

Top