ശിവഗിരി തീര്‍ത്ഥാടക സര്‍ക്യൂട്ട് ഞായറാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് കണ്ണന്താനം

Alphons Kannanthanam

കോട്ടയം: ശിവഗിരി തീര്‍ത്ഥാടക സര്‍ക്യൂട്ട് ഞായറാഴ്ച വര്‍ക്കലയില്‍ ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചു.

ശിവഗിരിയിലെ പദ്ധതികളുടെ നടത്തിപ്പ് ഐടിഡിസിക്കാണെന്നും അതത് സംസ്ഥാനങ്ങളെ അറിയിച്ചു കൊണ്ടാണ് ടൂറിസം പദ്ധതികള്‍ നടപ്പാക്കുന്നതെന്നും കേരളത്തില്‍ നടക്കുന്ന എല്ലാ പരിപാടിക്കും ടൂറിസം മന്ത്രിയെ വിളിക്കാറുണ്ടെന്നും പിന്നെ എന്തിനാണ് മുഖ്യമന്ത്രി അതൃപ്തി അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചതെന്ന് അറിയില്ലെന്നും കണ്ണന്താനം പറഞ്ഞു.

പരിപാടിയെ കുറിച്ച് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്നും കേന്ദ്രം സംസ്ഥാനത്തോട് കാണിക്കുന്ന നല്ല പെരുമാറ്റം തിരിച്ച് കിട്ടാറില്ലെന്നും കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തിന് തന്നെ വിളിച്ചില്ലെന്നും കണ്ണന്താനം കുറ്റപ്പെടുത്തി.

ടൂറിസം ആകര്‍ഷിക്കാന്‍ ഫെബ്രുവരി 23, 24 തിയതികളില്‍ കേരളത്തില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും. തൃശൂരും കാഞ്ഞിരപ്പള്ളിയിലും പരിപാടി നടക്കും. 10 സംസ്ഥാനങ്ങളിലെ കലാകാരന്‍മാര്‍ പരിപാടിയില്‍ പങ്കെടുക്കും കണ്ണന്താനം വ്യക്തമാക്കി.

Top