ഭരണകൂടത്തിന്റെ വേട്ടയാടലാണ് തൂത്തുക്കുടിയില്‍ അരങ്ങേറുന്നതെന്ന് കോടിയേരി

kodiyeri balakrishnan

കൊച്ചി: ക്രൂരമായ ഭരണകൂട വേട്ടയാണ് തൂത്തുക്കുടിയില്‍ അരങ്ങേറുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

‘നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റിന്റെ കോപ്പര്‍ വ്യവസായശാലയ്ക്കെതിരെ പ്രതിഷേധിച്ച ജനങ്ങള്‍ക്കുനേരെയുണ്ടായ പൊലീസ് വെടിവെയ്പ്പ് തീര്‍ത്തും അപലപനീയമാണ്. 12 പേരാണ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്. നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും തലയിലും മുഖത്തുമാണ് വെടിയുണ്ടകള്‍ തറച്ചിരിക്കുന്നത്. ക്രൂരമായ ഭരണകൂട വേട്ടയാണ് തൂത്തുക്കുടിയില്‍ അരങ്ങേറുന്നത്. ഈ അതിക്രമത്തിനെതിരെ പ്രതിഷേധിച്ച സിപിഐഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി സഖാവ് കെ ബാലകൃഷ്ണനെ അറസ്റ്റ് ചെയ്യുകയുമുണ്ടായി,’ കോടിയേരി ഫെയ്സ്ബുക്കില്‍ കുറിച്ചു.

Top