ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ജയവുമായി ടോട്ടനം ഹോട്ട്‌സ്പര്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ജയവുമായി ടോട്ടനം ഹോട്ട്‌സ്പര്‍. ഒന്നിനെതിരെ നാല് ഗോളിന് ന്യൂകാസിലിനെയാണ് ടോട്ടനം തകര്‍ത്തെറിഞ്ഞത്. റിച്ചാര്‍ലിസണ്‍ ടോട്ടനത്തിനായി ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഡെസ്റ്റിനി ഉഡോഗിയും സണ്‍ ഹ്യും മിന്നും ഓരോ ഗോള്‍ വീതം നേടി. ജോലിന്റണ്‍ ന്യൂകാസിലിന്റെ ആശ്വാസ ഗോള്‍ നേടി.

രണ്ടാം പകുതിയില്‍ തിരിച്ചുവരവിന് ന്യൂകാസില്‍ ശ്രമിച്ചെങ്കിലും റിച്ചാര്‍ലിസണ്‍ വീണ്ടും ആഞ്ഞടിച്ചു. 60-ാം മിനിറ്റില്‍ ബ്രസീല്‍ താരം ടോട്ടനത്തെ മൂന്ന് ഗോളിന് മുന്നിലെത്തിച്ചു. ഇതോടെ ന്യൂകാസിലിന് തിരിച്ചുവരവ് ബുദ്ധിമുട്ടായി. 84-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി സണ്‍ ഹ്യും മിന്‍ ടോട്ടനത്തിന്റെ ആധിപത്യം ഉറപ്പിച്ചു. 91-ാം മിനിറ്റില്‍ ജോലിന്റണ്‍ ന്യൂകാസിലിനായി ആശ്വാസ ഗോള്‍ നേടി.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ രണ്ട് ഗോള്‍ അടിച്ച് മുന്നിലെത്താന്‍ ടോട്ടനത്തിന് കഴിഞ്ഞു. 26-ാം മിനിറ്റില്‍ ഡെസ്റ്റിനി ഉഡോഗി ടോട്ടനത്തെ മുന്നിലെത്തിച്ചു. 38-ാം മിനിറ്റില്‍ റിച്ചാര്‍ലിസണും ഗോള്‍ നേടിയതോടെ ടോട്ടനം രണ്ട് ഗോളിന് മുന്നിലായി. ആത്മവിശ്വാസം നഷ്ടപ്പെട്ടായിരുന്നു ആദ്യ പകുതിയില്‍ ന്യൂകാസില്‍ മത്സരിച്ചത്.

 

Top