ടൗട്ടെ ചുഴലിക്കാറ്റ്; പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു

ന്യൂഡല്‍ഹി : ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു. ടൗട്ടേ അതിതീവ്ര ചുഴലിക്കാറ്റായി ചൊവ്വാഴ്ച ഗുജറാത്തില്‍ എത്തുന്ന സാഹചര്യത്തില്‍ 13 സംഘങ്ങളെ വ്യോമമാര്‍ഗം ഇന്ന് സംസ്ഥാനത്തെത്തിച്ചു. മോശം കാലാവസ്ഥയുള്ളതിനാല്‍ കേരളത്തിലേത് ഉള്‍പ്പെടെയുള്ള വിമാന സര്‍വീസുകളെ ബാധിക്കുമെന്ന് വിമാനകമ്പനികള്‍ അറിയിച്ചിട്ടുണ്ട്.

ടൗട്ടേ ചുഴലിക്കാറ്റ് കണക്കിലെടുത്ത് നൂറ് എന്‍.ഡി.ആര്‍എഫ് സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. ഇതില്‍ 42 സംഘത്തെ കേരളം അടക്കമുള്ള ആറ് സംസ്ഥാനങ്ങളിലായി നിയോഗിച്ചിട്ടുണ്ടെന്ന് എന്‍.ഡി.ആര്‍.എഫ് ആറിയിച്ചു. ഉന്നത യോഗത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ദേശീയ ദുരന്ത നിവാരണ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

Top