കോട്ടയം ജില്ലയില്‍ ഇന്ന് ലഭിച്ച 325 കൊവിഡ് സാമ്പിളുകളും പരിശോധനയില്‍ നെഗറ്റീവ്

കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്ന് ലഭിച്ച 325 കൊവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളും നെഗറ്റീവ്. ജൂണ്‍ ഒന്നിനുശേഷം പുതിയതായി ആര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്യാത്ത ആദ്യ ദിവസമാണിത്. കൊവിഡ് ബാധിച്ച് കോട്ടയം ജില്ലയില്‍ ചികിത്സയിലായിരുന്ന എട്ടു പേര്‍ കൂടി രോഗമുക്തരായി. ഇതോടെ ജില്ലയില്‍ രോഗം ഭേദമായവരുടെ ആകെ എണ്ണം 104 ആയി.

രോഗമുക്തരായവര്‍ ഉള്‍പ്പെടെ ഇതുവരെ 216 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചത്. ഇതില്‍ ഏറ്റവുമധികം പേരുടെ പരിശോധനാ ഫലം പോസിറ്റീവായതും ഈ മാസമാണ്. ജൂണ്‍ മാസത്തില്‍ ഇതുവരെ 173 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധിതരുടെ പ്രതിദിന ശരാശരി 6.4 ആണ്.

Top