മ്യൂച്വല്‍ ഫണ്ടുകളിലെ മൊത്തം നിക്ഷേപം 20 ലക്ഷം കോടി കടന്നു

മുംബൈ: മ്യൂച്വല്‍ ഫണ്ടുകളിലെ മൊത്തം നിക്ഷേപം 20 ലക്ഷം കോടി കടന്നു. കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് മൊത്തം നിക്ഷേപം ഇരട്ടിയായിരിക്കുകയാണ്.

2014 ഓഗസ്റ്റില്‍ 10.10 ലക്ഷം കോടിയായിരുന്നു മൊത്തമുണ്ടായിരുന്ന നിക്ഷേപം. 2017 ഓഗസ്റ്റില്‍ ഇത് 20 ലക്ഷം കോടിയായി ഉയര്‍ന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലാണ് ഫണ്ടിലേയ്ക്ക് നിക്ഷേപം ഒഴുകിയെത്തിയത്.

ഓഹരി അധിഷ്ടിത ഫണ്ടുകളിലും ബാലന്‍സ്ഡ് ഫണ്ടുകളിലുമാണ് കാര്യമായ നിക്ഷേപമെത്തിയിരിക്കുന്നത്.

ചെറുകിട നിക്ഷേപകരുടെയും വന്‍ കോടീശ്വരന്മാരുടെയും കൂടുതല്‍ പങ്കാളിത്തമാണ് ആസ്തിയില്‍ ഇത്രയധികം വര്‍ധനവുണ്ടാക്കിയത്. എസ്‌ഐപി വഴിയുള്ള നിക്ഷേപത്തിലും കാര്യമായ വര്‍ധനവാണുണ്ടായിട്ടുള്ളത്.

പ്രതിമാസം 5000 കോടിയിലേറെ രൂപ എസ്‌ഐപി വഴി മാത്രം ഫണ്ടുകളിലേക്ക് നിക്ഷേപമായെത്തിയിരിക്കുകയാണ്.

Top