സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ വാരാന്ത്യ ലോക്ഡൗണ്‍ ഇന്നും തുടരും. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി. പൊതുഗതാഗതം ഉണ്ടാകില്ല. കേരളത്തില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. ടിപിആര്‍ 10 ശതമാനത്തിന് മുകളില്‍ തന്നെ തുടരുകയാണ്. 14,087 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ആറ് ജില്ലകളില്‍ പ്രതിദിന കേസുകള്‍ ആയിരത്തിന് മുകളിലാണ്.

ടി.പി.ആര്‍ 5ന് താഴെയുള്ള 86, ടി.പി.ആര്‍ 5നും 10നും ഇടയ്ക്കുള്ള 382, ടി.പി.ആര്‍ 10നും 15നും ഇടയ്ക്കുള്ള 370, ടി.പി.ആര്‍ 15ന് മുകളിലുള്ള 196 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,84,493 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,59,714 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,779 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2204 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Top