ടോസും വിക്കറ്റും ചതിച്ചു; പാക്ക് നായകന്‍

ലോകകപ്പ് ക്രിക്കറ്റ് പന്ത്രണ്ടാം സീസണില്‍ വെസ്റ്റിന്‍ഡീസിനെതിരെ പാക്കിസ്ഥാനേറ്റ വന്‍ തോല്‍വിയുടെ കരാണം വെളിപ്പെടുത്തി പാക്ക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്.ട്രെന്‍ഡ് ബ്രിഡ്ജിലെ ഈ സാഹചര്യങ്ങളില്‍ ടോസ് നഷ്ടമായതും തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടമായതുമാണ് പാക്കിസ്ഥാന്റെ തോല്‍വിയ്ക്ക് കാരണമെന്നാണ് താരം പറഞ്ഞത്. ഈ നിലയില്‍ നിന്ന് തിരിച്ചുവരവ് വളരെ പാടായിരുന്നുവെന്നും ഇവിടെ നിന്നും ഇനി പോസിറ്റീവ് ക്രിക്കറ്റാണ് പാക്കിസ്ഥാന്‍ കളിയ്‌ക്കേണ്ടതെന്നും സര്‍ഫ്രാസ് കൂട്ടിച്ചേര്‍ത്തു.

ബാറ്റിംഗ് കൈവിട്ടതാണ് മത്സരത്തില്‍ തിരിച്ചടിയായത്.പേസ് ബൗളിംഗുമായി തങ്ങളെ വിന്‍ഡീസ് ആക്രമിക്കുമെന്ന് ഞങ്ങള്‍ക്ക് തീര്‍ച്ചയായിരുന്നു. ഷോര്‍ട്ട് ബോളുകള്‍ക്കെതിരെ മികച്ച രീതിയില്‍ പാക്കിസ്ഥാന് കളിയ്ക്കുവാനായില്ലെന്നും താരം പറഞ്ഞു.

ടീം വീണ്ടും മികച്ച തിരിച്ച് വരവ് തന്നെ നടത്തുമെന്നും മുഹമ്മദ് അമീര്‍ തിരികെ മികച്ച ബൗളിംഗിലേക്ക് വന്നത് ശുഭസൂചനയാണെന്നും സര്‍ഫ്രാസ് പറഞ്ഞു.

Top