മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്കെതിരായ ടോസ്; ബൗളിംഗ് തെരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക

മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്കെതിരായ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തെരഞ്ഞെടുത്തു. കെ.എല്‍ രാഹുലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം വന്‍ മാറ്റങ്ങളുമായാണ് ഇന്ന് കളത്തിലിറങ്ങുന്നത്.

ആദ്യ രണ്ട് കളികളിലും വലിയ സ്‌കോറുകള്‍ നേടാനാകാതെ പോയ ഋതുരാജ് ഗെയ്ക്വാദ് ആദ്യ ഇലവനില്‍ ഇല്ല. അരങ്ങേറ്റ മത്സരത്തില്‍ രജത് പതിദാറാണ് ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. നിലവില്‍ രണ്ട് കളിയില്‍ നിന്ന് ഓരോ ജയവുമായി ഇരുവരും ഒപ്പത്തിനൊപ്പമാണ്.

Top