ഇംഗ്ലണ്ടിനെതിരെ ടോസ്; ബംഗ്ലാദേശ് ബോളിംഗ് തിരഞ്ഞെടുത്തു

12-ാം ലോകകപ്പ് മത്സരത്തില്‍ ഇന്ന് ഇംഗ്ലണ്ട് ബംഗ്ലാദേശിനെ നേരിടും. ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ബോളിംഗ് തിരഞ്ഞെടുത്തു. വൈകിട്ട് 3ന് കാര്‍ഡിഫിലെ സോഫിയ ഗാര്‍ഡന്‍സിലാണ് മത്സരം.ഇരു ടീമുകളുടേയും മൂന്നാം മത്സരമാണിത്.

ദക്ഷിണാഫ്രിക്കക്കെതിരെ അട്ടിമറി ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ്. അവസാന മത്സരത്തില്‍ തോല്‍വി നേരിട്ടതിന് ശേഷമാണ് ഇരു ടീമുകളും ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. ഇംഗ്ലണ്ട്, പാകിസ്ഥാനെതിരെയും, ബംഗ്ലാദേശ് ന്യൂസിലന്‍ഡിനെതിരെയുമായിരുന്നു തങ്ങളുടെ അവസാന മത്സരത്തില്‍ പരാജയപ്പെട്ടത്.

ഇംഗ്ലണ്ട് ടീം – റോയ്, ബെയര്‍‌സ്റ്റോ, റൂട്ട്, മോര്‍ഗന്‍ (ക്യാപ്റ്റന്‍), സ്റ്റോക്ക്‌സ്, ബട്‌ലര്‍, ക്രിസ് വോക്ക്‌സ്, ആര്‍ച്ചര്‍, ആദില്‍ റഷീദ്, പ്ലങ്കറ്റ്, മാര്‍ക്ക് വുഡ്.

ബംഗ്ലാദേശ് – തമീംഇഖ്ബാല്‍, സൗമ്യ സര്‍ക്കാര്‍, ഷക്കീബ്, മുഷ്ഫിഖുര്‍ റഹീം, മൊഹമ്മദ് മിഥുന്‍, മഹ്മദുള്ള, മൊസാദക് ഹൊസൈന്‍, സൈഫുദീന്‍, മെഹിദിഹസന്‍, മൊര്‍ത്താസ (ക്യാപ്റ്റന്‍), മുസ്താഫിസുര്‍ റഹ്മാ

Top