ഓസ്‌ട്രേലിയക്കെതിരെ ടോസ്; വെസ്റ്റിന്‍ഡീസ് ബോളിംഗ് തിരഞ്ഞെടുത്തു

കദിന ലോകകപ്പില്‍ ഇന്ന് ഓസ്‌ട്രേലിയ വെസ്റ്റിന്‍ഡീസിനെ നേരിടും. ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബോളിംഗ് തിരഞ്ഞെടുത്തു. വെസ്റ്റിന്‍ഡീസ് ടീമില്‍ ഡാരന്‍ ബ്രാവോയ്ക്ക് പകരം എവിന്‍ ലെവിസ് കളത്തിലിറങ്ങും. ഓസ്‌ട്രേലിയന്‍ ടീമില്‍ മാറ്റങ്ങള്‍ ഒന്നുമില്ല. ആദ്യ മത്സരത്തില്‍ ജയിച്ച ഇരുടീമുകളും വലിയ പ്രതീക്ഷയോടെയാണ് ഇന്ന് മത്സരത്തിനിറങ്ങുന്നത്.

വെസ്റ്റിന്‍ഡീസ് ടീം – ഗെയില്‍, ലെവിസ്, ഷായ് ഹോപ്പ്, പുറാന്‍, ഹെറ്റ്‌മെയര്‍, റസല്‍, ഹോള്‍ഡര്‍, ബ്രാത്ത് വൈറ്റ്, ആഷ്‌ലി നേഴ്‌സ്, ഷെല്‍ഡന്‍ കോട്രല്‍, ഒഷെയിന്‍ തോമസ്.

ഓസ്‌ട്രേലിയ ടീം – ആരോണ്‍ ഫിഞ്ച്, വാര്‍ണര്‍, ഖവാജ, സ്മിത്ത്, മാക്‌സ്വെല്‍, സ്റ്റോയിനിസ്, അലക്‌സ് കാരി, കോള്‍ട്ടര്‍നൈല്‍, കമ്മിന്‍സ്, സ്റ്റാര്‍ക്ക്, ആദം സാമ്ബ.

Top