ഓസ്‌ട്രേലിയയ്‌ക്കെതിരെ ടോസ്; പാക്കിസ്ഥാന്‍ ബോളിങ് തെരഞ്ഞെടുത്തു

ന്ന് നടക്കുന്ന ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാന്‍ ഓസ്‌ട്രേലിയയെ നേരിടും. ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടിയ പാക്കിസ്ഥാന്‍ ബോളിംഗ് തെരഞ്ഞെടുത്തു. ഓസ്‌ട്രേലിയ ടീമില്‍ രണ്ട് മാറ്റങ്ങളോടെയാണ് ഇന്ന് കളത്തിലിറങ്ങുക. മാര്‍ക്കസ് സ്റ്റോയിനിസും, ആദംസാമ്ബയ്ക്കും പകരം ഷോണ്‍ മാര്‍ഷ്, കെയിന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവരാണ് ഇന്ന് ഓസ്‌ട്രേലിയയ്ക്ക് വേണ്ടി കളിക്കുക. ഷദബ് ഖാന് പകരം ഷഹീന്‍ അഫ്രീദിയെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് പാകിസ്ഥാന്‍ ഇന്ന് കളിക്കുന്നത്.

പാക്കിസ്ഥാന്‍ ടീം- ഇമാം ഉള്‍ ഹഖ്, ഫഖര്‍ സമാന്‍, ബാബര്‍ അസം, ഹഫീസ്, സര്‍ഫറാസ്, മാലിക്ക്, ആസിഫ് അലി, വഹാബ് റിയാസ്, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി, മൊഹമ്മദ് ആമിര്‍.

ഓസ്‌ട്രേലിയന്‍ ടീം- വാര്‍ണര്‍, ഫിഞ്ച്, ഷോണ്‍ മാര്‍ഷ്, ഖവാജ, സ്റ്റീവ് സ്മിത്ത്, മാക്‌സ്വെല്‍, അലക്‌സ് കാരി, കോള്‍ട്ടര്‍ നൈല്‍, കമ്മിന്‍സ്, സ്റ്റാര്‍ക്ക്, കെയിന്‍ റിച്ചാര്‍ഡ്‌സണ്‍

Top