അഫ്ഗാനിസ്ഥാനെതിരേ ടോസ്; ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു

ന്ന് ലോകപ്പില്‍ ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാനെ നേരിടും. അഫ്ഗാനിസ്താനെതിരേ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു. അഫ്ഗാനെ നേരുന്ന ഇംഗ്ലണ്ട് ഇന്ന് രണ്ട് പ്രധാന മാറ്റങ്ങളുമായാണ് മത്സരത്തിന് ഇറങ്ങുന്നത്. ടീമില്‍ നിന്ന് മാറി നിന്ന ജെയിംസ് വിന്‍സും മോയിന്‍ അലിയും ഇംഗ്ലണ്ടില്‍ തിരിച്ചെത്തി എന്നതാണ് മാറ്റം .അഫ്ഗാനിസ്ഥാന്‍ ടീമില്‍ ദവ്ലത് സര്‍ദാന്‍, നജീബുള്ള സര്‍ദാന്‍, മുജീബുര്‍ റഹ്മാന്‍ എന്നിവര്‍ ഇടം നേടി.

നിലവില്‍ നാല് മത്സരങ്ങളില്‍ മൂന്ന് വിജയവും ഒരു തോല്‍വിയുമായി ഇംഗ്ലണ്ട് നാലാം സ്ഥാനത്താണ്. അഫ്ഗാന് കളിച്ച നാലും കളിയിലും പരാജയമായിരുന്നു ഫലം. അതിനാല്‍ തന്നെ അഫ്ഗാന് ഈ മത്സരം വളരെ നിര്‍ണായകമാണ്.

Top