തോഷിബ കോര്‍പ്പറേഷന്‍ ബ്രിട്ടീഷ് ന്യൂക്ലിയര്‍ പവര്‍ യൂണിറ്റ് പൂട്ടുന്നു

ടോക്യോ: തോഷിബ കോര്‍പ്പറേഷന്‍ ബ്രിട്ടീഷ് ന്യൂക്ലിയര്‍ പവര്‍ യൂണിറ്റ് പൂട്ടുന്നു. യുഎസ് എല്‍എന്‍ജി ബിസിനസ് വിറ്റൊഴിയാനും തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. അഞ്ചുവര്‍ഷംകൊണ്ടാണ് പദ്ധതി പൂര്‍ത്തീകരിക്കുക. ഇതോടെ കമ്പനിയിലെ ഏഴായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും.

പ്രഖ്യാപനം പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരി വിലയില്‍ 13.7 ശതമാനം വര്‍ധനവുണ്ടായി. കംപ്യൂട്ടര്‍ ചിപ്പ് മുതല്‍ ആണവ റിയാക്ടര്‍വരെയുളള നിര്‍മാണരംഗങ്ങളില്‍ പ്രമുഖരായ തോഷിബ 2008 മുതല്‍ വരവുചെലവുകണക്കുകളില്‍ കൃത്രിമം കാണിക്കുന്നതായി കണ്ടെത്തിയിരുന്നു.

Top