ക്വാറന്റീനിലിരുന്ന യുവതിയെ പീഡിപ്പിച്ചു; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പിടിയില്‍. പാങ്ങോട് സ്വദേശിയായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ് പിടിയിലായത്.

മലപ്പുറത്ത് ജോലിക്ക് പോയിരുന്ന യുവതി നാട്ടില്‍ തിരിച്ചെത്തി ക്വാറന്റീനില്‍ കഴിഞ്ഞിരുന്നു. നിരീക്ഷണ കാലാവധിക്ക് ശേഷം കോവിഡ് പരിശോധന നടത്തുകയും ഫലം നെഗറ്റീവാകുകയും ചെയ്തു. സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി സെപ്റ്റംബര്‍ മൂന്നിന് പാങ്ങോടുളള ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ വീട്ടില്‍ എത്തിയപ്പോഴാണ് പീഡനം നടന്നതെന്നാണ് പരാതി. ഇതേ തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കെതിരെ വെള്ളറട പൊലീസ് കേസെടുത്തിരുന്നു.

Top