മകന്റെ ഭാര്യയെ പീഡിപ്പിച്ചു; മുന്‍ ഡിവൈഎസ്പിക്കെതിരെ കേസ്

ഉത്തര്‍പ്രദേശ്: മകന്റെ ഭാര്യയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മുന്‍ ഡിവൈഎസ്പിക്കെതിരെ കേസ്. ഡോക്ടറായ പുത്രവധുവിനെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ് എടുത്തത്. പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും ആത്മഹത്യ ചെയ്യാന്‍ ഭീഷണിപ്പെടുത്തുന്നതായി വ്യക്തമാക്കി പുത്രവധു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതിന് പിന്നാലെയാണ് സംഭവത്തില്‍ പൊലീസ് കേസ് എടുക്കുന്നത്. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം.

പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും ഇവരുടെ ഇളയമകനായ ഭര്‍ത്താവിനുമെതിരെയാണ് വനിതാ ഡോക്ടര്‍ ഗുരുതര ആരോപണം ഉന്നയിച്ചിട്ടുള്ളത്. സംഭവത്തില്‍ ഇനിയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്. നവംബര്‍ 12ന് ദിപാവലി ദിവസം തോക്കിന്‍ മുനയില്‍ നിര്‍ത്തി ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. ഇതിന് മുന്‍പും പീഡിപ്പിക്കാന്‍ ശ്രമം നടന്നിരുന്നുവെന്നും അത് ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനേയും അറിയിച്ചിരുന്നതായുമാണ് പരാതിക്കാരി പറയുന്നത്. തടഞ്ഞു വച്ചതിനും ബലാത്സംഗം ചെയ്തതിനുമാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2012ലാണ് യുവ ഡോക്ടറുടെ വിവാഹം കഴിഞ്ഞത്.

നാല് വര്‍ഷം മുന്‍പ് പീഡന ശ്രമം ഉണ്ടായപ്പോള്‍ മുറിയില്‍ കയറി അകത്ത് നിന്ന് പൂട്ടിയ ശേഷം യുവതി ബന്ധുക്കളെ വിവിരം അറിയിച്ചിരുന്നു. പിന്നാലെ ബന്ധുക്കളെത്തി യുവതിയെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. ഇതിന് ശേഷം യുവതിയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മുന്നില്‍ മുന്‍ ഡിവൈഎസ്പി വച്ച് ക്ഷമാപണം നടത്തിയിരുന്നു. ഇതിന് ശേഷമാണ് യുവതി ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരികെ എത്തിയത്. സംഭവത്തില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുടെ പോര്‍ട്ടലിലും പരാതി നല്‍കിയിട്ടുണ്ടെന്ന് യു ഡോക്ടര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്ന വീഡിയോയില്‍ പറയുന്നു.

Top