മുംബൈയില്‍ വെച്ച് പീഡനത്തിനിരയായെന്ന വെളിപ്പെടുത്തലുമായി സീരിയല്‍ നടി രംഗത്ത്

rape

മുംബൈ: പീഡനത്തിനിരയായതായുള്ള വെളിപ്പെടുത്തലുമായി സീരിയല്‍ നടി രംഗത്ത്. മുംബൈയിലെ അന്ധേരിയില്‍ ഫിറ്റ്‌നസ് സെന്ററില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടതായാണ് സീരിയല്‍ നടിയുടെ വെളിപ്പെടുത്തല്‍. വെര്‍സോവ സ്വദേശിയായ വിശ്വനാഥ ഷെട്ടി എന്നയാളാണ് തന്നെ പീഡിപ്പിച്ചതെന്നും, ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമാണ് മുപ്പത്തിയേഴുകാരിയായ നടി പറയുന്നത്.

ആന്ധേരി വെസ്റ്റിലെ ഫിറ്റ്‌നസ് സെന്ററില്‍ എത്തിയ വിശ്വനാഥ ഷെട്ടി അവിടെ വെച്ച് കയറിപ്പിടിക്കാന്‍ ശ്രമിക്കുകയും, തന്റെ ഇംഗിതത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നും, ഇതിന് വഴങ്ങാതായതോടെ മറ്റുള്ളവരുടെ മുന്നില്‍ വെച്ച് ഭീഷണിപ്പെടുത്തുകയും, തന്നെക്കുറിച്ച് സുഹൃത്തുക്കള്‍ക്ക് മോശപ്പെട്ട സന്ദേശങ്ങള്‍ അയക്കുകയും ചെയ്‌തെന്ന് നടി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പരാതിയെ തുടര്‍ന്ന് അംബോലി പൊലീസ് വിശ്വനാഥ ഷെട്ടിക്കെതിരെ കേസ് ഫയല്‍ ചെയ്തു. ഫിറ്റ്‌നസ് സെന്ററിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുമെന്നും, തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പരംജിത് സിങ് ദഹിയ അറിയിച്ചു.

Top