പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചു

Dalit-girl

ഷിംല: ഷിംലയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചതായി യുവതിയുടെ പരാതി.

യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത് മുതല്‍ സ്ത്രീധനം നല്‍കണമെന്ന് ഭര്‍ത്താവും കുടുംബവും ആവശ്യപ്പെടുകയായിരുന്നൂവെന്ന് യുവതി പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിനാല്‍ സ്ത്രീധനമായി പണവും ബൈക്കും തന്റെ വീട്ടുകാര്‍ നല്‍കണമെന്നായിരുന്നു ആവശ്യമെന്നും യുവതി പറഞ്ഞു.

രണ്ട് വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം നടന്നത്. അതേ സമയം പരാതി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.

Top