വൈദികര്‍ക്കെതിരായ പീഡനക്കേസ് ; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാത്ത വൈദികരെ അറസ്റ്റ് ചെയ്യാന്‍ നീക്കം

orthodox sabha

കോട്ടയം: ഓര്‍ത്തഡോക്സ് വൈദികര്‍ക്കെതിരായ പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാത്ത വൈദികരെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പൊലീസ്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാത്ത രണ്ട് വൈദികരടക്കം നാല് വൈദികര്‍ ഒളിവിലാണ്.

അതേസമയം വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. പ്രതികള്‍ കോടതിയില്‍ ഹാജരാക്കിയ യുവതിയുടെ സത്യവാങ്മൂലം വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

Top