ടൊറന്റോയില്‍ വെടിവെപ്പ്; 9 പേര്‍ക്ക് പരുക്കേറ്റു, അക്രമി സ്വയം വെടിവെച്ചു മരിച്ചു

ടൊറന്റോ: കാനഡയിലെ ടൊറന്റോ നഗരത്തില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ കുട്ടിയടക്കം ഒന്‍പതു പേര്‍ക്ക് വെടിയേറ്റു. ഗ്രീക്ക്ടൗണ്‍ ജില്ലയിലെ ഒരു റസ്റ്ററന്റിനു മുന്നിലാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തിനു തൊട്ടുപിന്നാലെ അക്രമി സ്വയം വെടിവെച്ച് മരിച്ചതായി പൊലീസ് അറിയിച്ചു. പിറന്നാള്‍ ആഘോഷം നടക്കുന്നതിനിടയ്ക്കാണ് വെടിവെപ്പുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രാദേശിക സമയം രാത്രി 10 മണിക്കാണ് സംഭവം നടന്നത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 20 തവണയാണ് അക്രമി വെടിവെച്ചതെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി.

Top