Torn currencies of Rs 500, 1000 found floating in Guwahati

ഗുവാഹത്തി: അസമിലെ ഗുവാഹത്തിയില്‍ രണ്ടിടങ്ങളില്‍ നിന്നായി അസാധുവാക്കിയ നോട്ടുകള്‍ കീറി നശിപ്പിച്ച നിലയില്‍ കണ്ടെത്തി.

അസാധുവാക്കിയ 1000, 500 നോട്ടുകളുടെ വന്‍ ശേഖരമാണ് പുഴയില്‍ നിന്ന് കണ്ടെത്തിയത്. ഭാരലു പുഴയില്‍ രണ്ടിടങ്ങളില്‍ നിന്നായി മൂന്നരക്കോടിയോളം രൂപയാണ് ബുധനാഴ്ച പൊലീസ് കണ്ടെത്തിയത്.

നാരംഗി റയില്‍വെ സ്റ്റേഷന് സമീപത്തെ ഒരു ഓവുചാലിലും അനില്‍ നഗറില്‍ പുഴയില്‍ നിന്നുമാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം നടന്ന് വരികയാണെന്നും നോട്ടുകള്‍ വ്യാജമാണോയെന്ന് പരിശോധിച്ച വരികയാണെന്നും അധികൃതര്‍ അറിയിച്ചു. കള്ളനോട്ടുകള്‍ ആയതിനാലാകാം കീറി നശിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പോലീസ് നിഗമനം.

ഗുവാഹത്തിയില്‍ കഴിഞ്ഞ തിങ്കളാഴ്ചയും അഴുക്കുചാലുകളില്‍ നിന്ന് നോട്ടുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

കള്ളപ്പണം തടയുന്നതിനായി ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതിന് ശേഷം, ഗംഗാ നദിയില്‍ നിന്നുള്‍പ്പെടെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ നോട്ടുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.

Top