ടോര്‍ക്ക് മോട്ടോര്‍സിന്റെ ‘T6X’ ഇലക്ട്രിക് ബൈക്കിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചു

ടോര്‍ക്ക് മോട്ടോഴ്‌സിന്റെ ആദ്യ പെര്‍ഫോമെന്‍സ് ഇബൈക്ക് T6X പരീക്ഷണയോട്ടം ആരംഭിച്ചു. T6X വൈകാതെ വിപണിയിലെത്തുമെന്നാണ് സൂചന. വര്‍ഷങ്ങള്‍ക്ക് മുമ്പെ പ്രീ ബുക്കിങ് ആരംഭിച്ചിരുന്ന T6Xന് 1.25 ലക്ഷം രൂപയാണ് വില.

ജിപിഎസ് കണക്റ്റിവിറ്റിയുള്ള 4.3 ഇഞ്ച് ടിഎഫ്ടി സ്‌ക്രീന്‍ T6Xനെ സ്മാര്‍ട്ടാക്കും. 6kW ഇലക്ട്രിക് മോട്ടോറാണ് ഇതിലുണ്ടാവുക. കമ്പനി നേരത്തെ വ്യക്തമാക്കിയ വിവരങ്ങള്‍ പ്രകാരം 27 എന്‍എം ടോര്‍ക്കേകുന്ന T6Xന് മണിക്കൂറില്‍ 100 കിലോമീറ്ററാണ് പരമാവധി വേഗത.

ഒറ്റചാര്‍ജില്‍ 100 കിലോമീറ്ററോളം ദൂരം പിന്നിടാനും സാധിക്കും. ഒരു മണിക്കൂറിനുള്ളില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി പറയുന്നു. 1000 ചാര്‍ജിങ് സൈക്കിളാണ് ബാറ്ററി കപ്പാസിറ്റി, ഏകദേശം 1 ലക്ഷം കിലോമീറ്റര്‍.

Top